ന്യൂഡല്‍ഹി : ടാറ്റാ ഗ്രൂപ്പിലെ പ്രമുഖ കമ്പനികളുടെ പ്രമോട്ടറായ ‘ടാറ്റാ സണ്‍സ്’ പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍നിന്നു മാറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മിസ്ത്രി വിഭാഗം രംഗത്ത്.
ടാറ്റ കുടുംബവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയുടെ കുടുംബമാണ് ഈ തീരുമാനത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്.
മിസ്ത്രിയുടെയും കുടുംബത്തിന്റെയും പക്കലുള്ള ടാറ്റ ഓഹരികള്‍ സ്വതന്ത്രമായി ആര്‍ക്കെങ്കിലും വില്‍ക്കാനാകുന്നതു തടയുന്നതിനാണ് ടാറ്റാ സണ്‍സിനെ പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റുന്നതെന്ന് അവര്‍ ആരോപിക്കുന്നു.
ടാറ്റ കുടുംബത്തിന്റെ ടാറ്റ ട്രസ്റ്റ്‌സിന് 66% ഓഹരിയും മിസ്ത്രിയുടെ കുടുംബ കമ്പനികള്‍ക്ക് 18.4% ഓഹരിയുമാണ് ടാറ്റ സണ്‍സിലുള്ളത്.
ഭൂരിപക്ഷം ഓഹരിയുടമകള്‍ ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങള്‍ നിക്ഷേധിക്കുന്ന തരത്തിലുള്ളതാണ് ടാറ്റാ ഗ്രൂപ്പിന്റെ ഈ തീരുമാനമെന്ന് മിസ്ത്രി കുടുംബത്തിന്റെ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അറിയിച്ചു.