മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക് കളിക്കില്ല. താരത്തിന്റെ ഭാര്യ ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുകയാണ്.
വനിത ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഞായറാഴ്ച ആണ് നടക്കുക. ഓസ്‌ട്രേലിയന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ അലിസ ഹീലിയുടെ ഭര്‍ത്താവാണ് സ്റ്റാര്‍ക്. ഭാര്യയുടെ കളി കാണാന്‍ സ്റ്റാര്‍ക് മെല്‍ബണ്‍ ഗാലറിയിലുണ്ടാകും.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ശനിയാഴ്ചയാണ് മൂന്നാം ഏകദിനം നടക്കുന്നത്. ഭാര്യയുടെ കളികാണാന്‍ നാട്ടിലേക്ക് പോകുന്നതിന് സ്റ്റാര്‍ക്കിനെ അനുവദിച്ചതായി ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി.