വനിത ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറിക്ക് കാരണം പരിശീലകന്‍ രമേഷ് പവാറെന്ന് മിതാലി

mithali-rajj

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പരിശീലകന്‍ രമേഷ് പവാറാണെന്ന് മിതാലി രാജ്. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജി.എം സബാ കരീമിനും എഴുതിയ കത്തിലാണ് പരിശീലകനെതിരെ മിതാലി ആഞ്ഞടിച്ചത്.

ഭരണസിമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‍ജി അധികാരം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ഒപ്പം നില്‍ക്കുന്നു. എന്നെ ഇല്ലാതാക്കാനും എന്റെ ആത്മവിശ്വാസം തകര്‍ക്കാനുമുള്ള അവരുടെ ശ്രമം തന്നെ വലിയ രീതിയില്‍ സംഘര്‍ഷത്തിലാക്കിയിരിക്കുകയാണെന്ന് മിതാലി പറഞ്ഞു.

ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമായി എനിക്കു യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍, എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ അവര്‍ പിന്തുണച്ചത് ഏറെ വേദനിപ്പിക്കുന്നതാണ്. ലോകകപ്പ് സെമിയില്‍ തോറ്റ് അവസരം നഷ്ടപ്പെട്ടതില്‍ കടുത്ത നിരാശയുണ്ട്. തന്റെ നേട്ടങ്ങളെയെല്ലാം ടീം മാനേജ്മെന്റ് വിലകുറച്ചുകാണുകയായിരുന്നെന്നും മിതാലി ആരോപിക്കുന്നു.

പരിശീലകന്‍ രമേഷ് പവാര്‍ തന്നെ പൂര്‍ണമായും അവഗണിച്ചു. തന്റെ സാമീപ്യം പോലും അദ്ദേഹം ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. അയാളുടെ അടുത്ത് എവിടെയെങ്കിലും ഇരിക്കുന്നുണ്ടെങ്കില്‍ ഉടന്‍ എഴുന്നേറ്റ് പോകും. ഞാന്‍ നെറ്റ്‌സില്‍ എത്തിയാല്‍ അവിടെ നിന്നും പോകും. ചില സമയങ്ങളില്‍ ഫോണില്‍ നോക്കുന്നതായി അഭിനയിച്ച് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മിതാലി കത്തില്‍ പറഞ്ഞു.

Top