ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളില്‍ എത്തും. മിതാലിയുടെ 39-ാം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മിതാലി രാജും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു.
ശ്രീജിത് മുഖര്‍ജിയാണ് ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്യുക. തപ്‌സി പാനു ചിത്രത്തില്‍ മിതാലി രാജിനെ അവതരിപ്പിക്കും. വിജയ് റാസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന്‍ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിര്‍ഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. ശ്രീകര്‍ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യും. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.
Cannot express how grateful and excited I am to wake up to this amazing news! Kudos to everyone involved in the making of #ShabaashMithu. In theatres on 4|02|2022.
@taapsee @ActorVijayRaaz @AndhareAjit @srijitspeaketh @priyaaven @Viacom18Studios pic.twitter.com/mQNEOclLma— Mithali Raj (@M_Raj03) December 3, 2021
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിതാ താരങ്ങളില്‍ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 7391 റണ്‍സോടെ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മിതാലി. 7 സെഞ്ചുറികളും 59 അര്‍ധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഇതുവരെ ലോകത്ത് മറ്റൊരു വനിതാ താരവും 6000 റണ്‍സ് പോലും ഏകദിനത്തില്‍ നേടിയിട്ടില്ല. 89 ടി-20 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സ് നേടിയ മിതാലി ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതാണ്. 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ 699 റണ്‍സും മിതാലി നേടിയിട്ടുണ്ട്.