മുപ്പതോളം വ്യത്യസ്ത നിറങ്ങളില്‍ പുതിയ പജേറോ സ്പോര്‍ട് സ്പ്ലാഷ് വിപണിയില്‍

വൈവിധ്യമാര്‍ന്ന കസ്റ്റം നിറങ്ങളില്‍ പുതിയ പജേറോ സ്പോര്‍ സ്പ്ലാഷ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പജേറോ സ്പോര്‍ട്, പജേറോ സ്പോര്‍ട് സെലക്ട് പ്ലസ് മോഡലുകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്. മുപ്പതോളം വ്യത്യസ്ത നിറങ്ങളില്‍ പജേറോ സ്പോര്‍ട് സ്പ്ലാഷിനെ തെരഞ്ഞെടുക്കാനും സാധിക്കും. മൂന്നു ഡിസൈന്‍ ശൈലികളും അഞ്ചു ഇരട്ടനിറ ഓപ്ഷനുകളും പജേറോ സ്പോര്‍ട് സ്പ്ലാഷില്‍ ഒരുങ്ങുന്നു.

Mitsubishi-Pajero-Sport-Splash-3

3.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മിത്സുബിഷി പജേറോ സ്പോര്‍ട് സ്പ്ലാഷിലും തുടരുന്നത്. മാനുവല്‍ ഗിയര്‍ബോക്സുള്ള എഞ്ചിന്‍ 175 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതേസമയം 350 Nm torque ആണ് പജേറോ സ്പോര്‍ട് സ്പ്ലാഷ് ഓട്ടോമാറ്റിക്കിന് പരമാവധി ലഭിക്കുക.

Mitsubishi-Pajero-Sport-Splash-2

4×4 മാനുവല്‍, 4×2 ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്യുവിയിലുള്ളത്. ഉയര്‍ന്ന സെലക്ട് പ്ലസ് മോഡലില്‍ 4×4 ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമെ ലഭ്യമാവുകയുള്ളു. 2012 -ലാണ് പജേറോ സ്പോര്‍ടുമായി മിത്സുബിഷി ഇന്ത്യയില്‍ വന്നത്.

Top