കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിത്സുബിഷി തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ എക്‌സ്പാന്‍ഡര്‍ എംപിവിയെ അവതരിപ്പിച്ചു.
മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ പിന്തുടരുന്ന എക്‌സ്പാന്‍ഡറിന്, എസ്‌യുവിയുടെ മുഖരൂപമാണ് ലഭിച്ചിരിക്കുന്നത്.
എസ്‌യുവിയുടെയും എംപിവിയുടെയും ഗുണവിശേഷങ്ങള്‍ ചേര്‍ന്നെത്തുന്നതാണ് എംക്‌സ്പാന്‍ഡര്‍.
ഏഴ് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൂന്ന് നിര സീറ്റുകളാണ് എംപിവിയില്‍ ഉള്‍പ്പെടുന്ന പ്രധാന ഫീച്ചര്‍.
മിറെയ്ജില്‍ നിന്നും കടമെടുത്ത സ്റ്റീയറിംഗ് വീലും, പജേറോ സ്‌പോര്‍ടില്‍ നിന്നുമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും എക്‌സ്പാന്‍ഡറില്‍ ഇടംപിടിക്കുന്നു.
മുന്‍തലമുറ പജേറോ സ്‌പോര്‍ടിനെ അനുസ്മരിപ്പിക്കുന്നതാണ് എംപിവിയുടെ റിയര്‍ ടെയില്‍ ലാമ്പുകള്‍. ലളിതമായ റിയര്‍ ബമ്പര്‍ ഡിസൈനില്‍ ഡിഫ്യൂസറും റിഫ്‌ളക്ടറും ഇടംപിടിക്കുന്നു.
പുതിയ എംപിവി എക്‌സ്പാന്‍ഡറില്‍ 1.5 ലിറ്റര്‍ MIEVC ഫോര്‍സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മിത്സുബിഷി നല്‍കുന്നത്. 103 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്.
ഗ്രില്ലിനോട് ചേര്‍ന്ന് നില്‍ക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പുതുമയാര്‍ന്ന ഡിസൈന്‍ കാഴ്ചവെക്കുന്നു. ബമ്പറില്‍ ഇടംപിടിച്ച ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും എക്‌സ്പാന്‍ഡറിന്റെ ഡിസൈന്‍ ഫീച്ചറാണ്.
L-shaped എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് റിയര്‍ എന്‍ഡില്‍ ഒരുങ്ങുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയെല്ലാം പുതിയ ഡിസൈന്‍ ഭാഷയെ പിന്തുടരുന്നു.
റിയര്‍ ടെയിലില്‍ ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ സൈഡ് പ്രൊഫൈലില്‍ ശ്രദ്ധേയം. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് കുറുകെയാണ് ഷൗള്‍ഡര്‍ ലൈന്‍ നീങ്ങുന്നത്.
ഡ്യൂവല്‍ടോണ്‍ ബ്ലാക്ബീജ് തീമിലാണ് ഇന്റീരിയര്‍. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, മള്‍ട്ടിഫംങ്ഷന്‍ സ്റ്റീയറിംഗ് വീല്‍, കളര്‍ എംഐഡി ഉള്‍പ്പെടുന്നതാണ് എക്‌സ്പാന്‍ഡറിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍. കീലെസ് എന്‍ട്രിയും എംപിവിയുടെ ഫീച്ചറാണ്.
ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് എക്‌സ്പാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.
2017 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് എക്‌സ്പാന്‍ഡര്‍ എംപിവിയെ മിത്സുബിഷി കാഴ്ച വെച്ചത്.