MIUI 10 ഗ്ലോബല്‍ ബീറ്റ റോം 8.7.5 എട്ടു ഉപകരണങ്ങള്‍ അവതരിപ്പിച്ചു

miui

2017 ജൂണിലാണ് എംഐയുഐ 9 അവതരിപ്പിച്ചത്. അതിനു മുന്‍പുളള എംഐയുഐ 8 അവതരിപ്പിച്ചത് 2016ലും. ഘട്ടം ഘട്ടമായി നടത്താറുളള അപ്‌ഡേറ്റ് ആയതിനാല്‍ മാസങ്ങള്‍ എടുത്താണ് ഈ അപ്‌ഡേറ്റുകള്‍ ഫോണുകളിലേക്ക് എത്തിയത്. MIUI 10 ഈയിടെയാണ് അവതരിപ്പിച്ചത്.

രണ്ട് വേരിയന്റുകളിലാണ് എംഐയുഐ 10 എത്തിയിരിക്കുന്നത്. ഒന്ന് എംഐയുഐ 10 ചൈന മറ്റൊന്ന് എംഐയുഐ 10 ഗ്ലോബല്‍. ഗ്ലോബല്‍ റോം ആഗോള പ്രേക്ഷകരെ ഉദ്ദേശിച്ചുളളതാണ്. ഇത് ഗൂഗിള്‍ പ്ലേ സേവനങ്ങളുടെ ഏകീകരണവുമായി വരുന്നു. മേയില്‍ നടന്ന ഇവന്റിലാണ് എംഐയുഐ 10 ചൈന ഷവോമി മീ 8ല്‍ പ്രഖ്യാപിച്ചത്. അതു പോലെ എംഐയുഐ 10 ഗ്ലോബല്‍ ഇന്ത്യയില്‍ നടന്ന ഇവന്റില്‍ ഷവോമി റെഡ്മി Y2ല്‍ പ്രഖ്യാപിച്ചു

എംഐയുഐ 10 ചൈന ആല്‍ഫ/ബീറ്റ് ROM വേരിയന്റ് നിരവധി ഉപകരണങ്ങളില്‍ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. എംഐയുഐ 10 ചൈന ആല്‍ഫ നിലവില്‍ ഷവോമിയുടെ 11 ഉപകരണങ്ങളില്‍ ലഭ്യമാണ്. എംഐയുഐ 10 ചൈന ഗ്ലോബല്‍ ബീറ്റ വേര്‍ഷന്‍ ലഭ്യമായ ഫോണുകളാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ, ഷവോമി മീ മിക്‌സ് 2S, ഷവോമി മീ മിക്‌സ് 2, ഷവോമി മീ മിക്‌സ് 6 എന്നിവ.

എംഐയുഐ 10 ഗ്ലോബല്‍ ബീറ്റ 8.7.5 ലഭ്യമായ ഫോണുകള്‍

. ഷവോമി മീ 6
. ഷവോമി മീ മിക്‌സ് 2
. ഷവോമി റെഡ്മി 2 (ഇന്ത്യയില്‍ റെഡ്മി Y2)
. ഷവോമി റെഡ്മി നോട്ട് 5 പ്രോ/ റെഡ്മി നോട്ട് 5
. ഷവോമി മീ മിക്‌സ് 2S
. ഷവോമി മീ 5
. ഷവോമി മീ നോട്ട് 2
. ഷവോമി മീ മിക്‌സ്

Top