തായ്‌ലന്‍ഡ് ഓപ്പണ്‍; സാത്വിക്- അശ്വിനി സഖ്യം സെമിയിൽ നിന്നും പുറത്തായി

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് മിക്‌സഡ് ഡബിള്‍സ് സെമി ഫൈനലില്‍ നിന്നും സാത്വിക് സായ് രാജ്-അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി. തായ്‌ലന്‍ഡിന്റെ ദേച്ചാപോല്‍-സപ്സ്രീ സഖ്യത്തോട് പരാജയപ്പെട്ടാണ് ഇന്ത്യന്‍ സഖ്യം പുറത്തായത്. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 22-20, 18-21, 21-12.

ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും രണ്ടാം സെറ്റില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ മൂന്നാം സെറ്റില്‍ ആ മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല.

Top