മിസോറാമില്‍ പ്രതിഷേധം; ഒഴിഞ്ഞ സദസിനെ അഭിസംബോധന ചെയ്ത് കുമ്മനം

kummanam rajasekharan

ഐസ് വാള്‍ : എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ ആഘോഷത്തില്‍ നിന്ന് വിട്ട് നിന്നത്.

മന്ത്രിമാരും നിയമസഭാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിര്‍ത്തി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ഗ്രാമതലത്തില്‍ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കുമ്മനം പറഞ്ഞു. മിസോറാമിന്റെ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്മായ സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘോഷം നടത്തിയത്.

ജനുവരി എട്ടിനാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം ശക്മായ സുരക്ഷയിലാണ് റിപ്പബ്ലിക് ദിനാഘോഷം നടത്തിയത്.

Top