ഐസ്വാള്‍: മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ തന്റെ ഇത്തവണത്തെ പിറന്നാളാഘോഷിച്ചത് സേനാംഗങ്ങളുടെ ബാരക്കിലാണ്. വ്യത്യസ്തമാര്‍ന്ന പിറന്നാളാഘോഷങ്ങളെ കുറിച്ച് അദ്ദേഹം തന്നെയാണ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.
ഇത് വരെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല ആദ്യമായാണ് പിറന്നാളാഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരം കോച്ചുന്ന മഞ്ഞത്ത് ഇന്ന് രാവിലെ മിസോറാമില്‍ സേനാംഗങ്ങളുടെ ബാരക്കില്‍ ജന്മദിനം ആഘോഷിച്ചു. മധുരം പങ്കുവെച്ചും, പ്രാതല്‍ കഴിച്ചും സേനാംഗങ്ങളോടൊപ്പം രണ്ടു മണിക്കൂര്‍ ചെലവഴിച്ചുവെന്നാണ് അദ്ദേഹം കുറിച്ചത്.
‘തിരക്കിനിടയില്‍ ജന്മദിനത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടിയിരുന്നില്ല, നാളിതുവരെ ആഘോഷിച്ചിട്ടുമില്ല. പക്ഷെ സേനാംഗങ്ങള്‍ എങ്ങനെയോ മനസിലാക്കി എന്നോടൊപ്പം ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായി.’ ഫേസ്ബുക്ക് കുറിപ്പില്‍ കുമ്മനം കുറിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തി സേവനം അനുഷ്ഠിക്കുന്ന നിസ്വാര്‍ത്ഥ സമര്‍പ്പിതരായ സൈനികരുടെ സ്നേഹ വാത്സല്യങ്ങള്‍ ഒരു പ്രചോദനമായെന്നും അദ്ദേഹം പറയുന്നു.
നേരിട്ട് ആശംസ അറിയിച്ച രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും സന്ദേശമയച്ചവര്‍ക്കും നേരിട്ട് ആശംസ നേര്‍ന്നവര്‍ക്കുമെല്ലാം ഹാര്‍ദ്ദമായ നന്ദിയും അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചു.