നിരോധനം ലംഘിച്ച് മിസോറം ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍, രണ്ടു പേര്‍ അറസ്റ്റില്‍

arrest

പാലക്കാട്: നിരോധനം ലംഘിച്ച് കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ വില്‍പനയ്‌ക്കെത്തിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മിസോറം ലോട്ടറിയുടെ കേരളത്തിലെ മൊത്ത വിതരണക്കാരായ ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ഡല്‍ഹി സ്വദേശി ജഗ്മല്‍ മേത്ത(58), കണ്ണൂര്‍ സ്വദേശിയും ബംഗാളില്‍ സ്ഥിരതാമസക്കാരനുമായ ഗിരീഷ് (48) എന്നിവരാണ് അറസ്റ്റിലായത്.

കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേര്‍ വിതരണ ഏജന്‍സിക്കായി കരാര്‍ ഏറ്റെടുത്തവരാണ്. സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്ന് പുതുശേരി കുരുടിക്കാട്ടെ ഗോഡൗണില്‍ സൂക്ഷിച്ച അഞ്ചുകോടി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു.

കൊച്ചിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഷിസ്തി എന്ന കമ്പനി മുഖേനയാണ് മിസോറം ലോട്ടറികള്‍ സംസ്ഥാനത്തു വില്‍പനയ്‌ക്കെത്തിച്ചിട്ടുള്ളത്.

Top