തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ സംസ്ഥാനത്തെ വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു.
സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് കത്തയച്ചത്.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളെ പോലെ തന്നെ മിസോറാം ലോട്ടറിയും ചട്ടം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് വില്‍ക്കുന്നത് ഇവിടത്തെ ലോട്ടറിയെ ദോഷകരമായി ബാധിക്കുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം ലോട്ടറി വില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരിന് കത്തയച്ചിരുന്നതായി മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയതെന്നും മിസോറാം വ്യക്തമാക്കി.
ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ പിടിമുറുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മിസോറാം ലോട്ടറിയാണ് ഇതില്‍ എറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്.
മിസോറാം ലോട്ടറി വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള സംസ്ഥാന ലോട്ടറി നല്‍കില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വരവിനെക്കാള്‍ ചെലവുള്ള മിസോറാം ലോട്ടറി, സമ്മാനം നല്‍കാതെ തട്ടിക്കുന്നതാണ്. ഈ ലോട്ടറി ബഹിഷ്‌കരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.