mk damodharan statement

തിരുവനന്തപുരം: തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്ചുതാനന്ദന്റെ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്.

ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും, പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദാമോദരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Top