കോഴിക്കോട്: സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടിംഗില്‍ കൃത്രിമം നടക്കുന്നുവെന്ന് എം കെ രാഘവന്‍ എംപി. മരിച്ച ആളുകളുടെ പേരില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ രേഖകള്‍ കിട്ടിയെന്നാണ് എംപിയുടെ അവകാശവാദം. വോട്ടുകള്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് നോര്‍ത്തിലെ 60 ബൂത്തുകളില്‍ കൃത്രിമത്വം നടത്തിയ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുമെന്നും രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് അന്തിമ പട്ടിക നല്‍കിയില്ലെന്ന് പറഞ്ഞ രാഘവന്‍ ഉദ്യോഗസ്ഥരെല്ലാം ഇടത് അനുകൂല സംഘടന നേതാക്കളാണെന്ന ആക്ഷേപം ആവര്‍ത്തിച്ചു.