MK Raghavan MP complaints to CM against N. Prasanth IAS

തിരുവനന്തപുരം: കോഴിക്കോട് ജില്ല കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ എം കെ രാഘവന്‍ എം പി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പ്രശ്‌നം പഠിക്കാന്‍ ചീഫ് സെക്രട്ടറി വിജയാനന്ദിനെ പിണറായി ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ മാധ്യമം ഉള്‍പ്പെടെ ഉപയോഗിച്ച് കലക്ടര്‍ തന്നെ അപമാനിക്കുന്നുവെന്നാണ് എം പിയുടെ പരാതി.

കഴിഞ്ഞ കുറച്ച് ദിവസമായി തുടര്‍ന്നു വരുന്ന എം പി കലക്ടര്‍ പോരില്‍ സി പി എം കോഴിക്കോട് ജില്ലാ നേതൃത്വം കലക്ടറെ പിന്തുണച്ച് രംഗത്തെത്തിറങ്ങിട്ടുണ്ട്.

അതേ സമയം കലക്ടര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുന്നംകുളം മാപ്പിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കലക്ടറുടെ പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണിതെന്ന് സി പി എമ്മിലെ തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

അതിനിടെ കലക്ടറും എം പിയും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതായി സൂചനയുണ്ട്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി എന്‍ പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു.

Top