തിരുവനന്തപുരം: അഡ്വക്കേറ്റ് എംകെ സക്കീര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റു. ചെയര്‍മാനായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് സക്കീറിനെ ചെയര്‍മാനായി നിയമിച്ചത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അഡ്വ. സക്കീറിനെ പിഎസ്‌സി ചെയര്‍മാനായി നിയമിച്ചു കൊണ്ട് തീരുമാനം പുറപ്പെടുവിച്ചത്. നിലവില്‍ പിഎസ്‌സി അംഗമാണ് സക്കീര്‍.
2006-11ല്‍ തൃശ്ശൂര്‍ കോടതിയില്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറുമായും പ്രവര്‍ത്തിച്ചു. 2011 ജനുവരിയിലാണ് പിഎസ്‌സി അംഗമാകുന്നത്.