കോയമ്പത്തൂര്‍: ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനെ കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തില്‍ അണിചേരാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കൊപ്പം കോയമ്പത്തൂരില്‍ നിന്നും സേലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ കണിയൂര്‍ ടോള്‍ പ്ലാസയില്‍ വച്ചാണ് സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് എഐഎഡിഎംകെ- ഡിഎംകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമര പ്രദേശത്തേക്ക് പോകരുതെന്ന് സ്റ്റാലിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ചതോടെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച വൈകിട്ട് സേലത്ത് മനുഷ്യച്ചങ്ങല പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.