ചെന്നൈ: കേരള മാതൃകയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കു കത്തെഴുതി.
കര്‍ഷകര്‍ ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം ചെയ്യുന്നു. കാര്‍ഷിക വായ്പകള്‍ ആദ്യമായി എഴുതിത്തള്ളിയും കര്‍ഷകര്‍ക്കു സൗജന്യ വൈദ്യുതി നല്‍കിയും മാതൃക സൃഷ്ടിച്ച സംസ്ഥാനമാണു തമിഴ്‌നാട്. പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചു നില്‍ക്കേണ്ടതു സംസ്ഥാനത്തിന്റെ കടമയാണെന്നു കത്തില്‍ പറയുന്നു. തമിഴ്‌നാട്ടിലെ കര്‍ഷകരെ നിയമം ബാധിക്കില്ലെന്നാണു ബിജെപി ഘടകകക്ഷിയായ അണ്ണാ ഡിഎംകെയുടെ നിലപാട്.