ഉദയനിധി സ്റ്റാലിന്‍ ഈ മാസം തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തളളി എം.കെ.സ്റ്റാലിന്‍

ചെന്നൈ : ഈ മാസം ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തളളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ക്കുള്ള പൊങ്കല്‍ സന്ദേശത്തില്‍ സ്റ്റാലിന്റെ പ്രതികരണം.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് എതിരാളികള്‍ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയിലേക്ക് തിരിഞ്ഞത്. അടുത്തയാഴ്ച നടക്കുന്ന ഡിഎംകെ യുവജനസമ്മേളനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെല്ലാം. എതിരാളികളുടെ ഇത്തരം നീക്കങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Top