ചെന്നൈ: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് സര്‍വകലാശാലകളായി ബിജെപിയുടെ ഉന്നതനേതാക്കള്‍ മാറിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെയാണ് തമിഴ്‌നാട് ഗവര്‍ണറും ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.ആസൂത്രിത കിംവദന്തികള്‍ നേരം പുലരുംമുന്‍പ് കള്ളമാണെന്നു തെളിഞ്ഞെന്ന് നിര്‍മല സീതാരാമനെ ലക്ഷ്യമിട്ടും മന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ദി ഹിന്ദു ഉള്ള്‌പെടുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
അയോധ്യയിലെ രാമക്ഷേത്രം തുറക്കല്‍ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയം മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തില്‍ വിറളി പിടിച്ചിട്ടാണ് ഇപ്പോള്‍ വ്യാജ വാര്‍ത്തകളുമായി അവര്‍ മുന്നോട്ട് വരുന്നത്.ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങള്‍ പരത്തുന്ന വാട്‌സാപ്പ് യൂണിവേഴ്സിറ്റികളായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.