കൊച്ചി: ശ്രീവത്സം ഗ്രൂപ്പ് ഉടമ എം.കെ.ആര്‍ പിള്ള കേരളത്തില്‍ ഇടപാട് നടത്തിയത് നാഗാലാന്റിലെ സര്‍ക്കാര്‍ കരാറുകാരനായ ആദിവാസിയെ ഡയറക്ടറായി നിയമിച്ചാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി.
പിള്ളയുടെ നിര്‍ദ്ദേശ പ്രകാരം പറഞ്ഞ ഇടങ്ങളില്‍ ഒപ്പിടുക മാത്രമാണ് ഇയാള്‍ ചെയ്തതെന്നും വിവിധ സ്ഥാപനങ്ങളില്‍ ഡയറക്ടറായി ചുമതലയേറ്റ ഇയാള്‍ക്ക് സ്ഥാപനത്തെപ്പറ്റി വിവരമൊന്നും ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വൃന്ദാവന്‍ ബില്‍ഡേഴ്‌സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണിയാള്‍. വെബ്‌സൈറ്റില്‍ നല്‍കിയ ഡയറക്ടര്‍ അംഗങ്ങളില്‍ ഒരാളായ ടി.ഇ.പി രഗ്മ എന്നയാളാണോ ആദിവാസി ഡയറക്ടര്‍ എന്നകാര്യം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റ് ബോര്‍ഡ് അംഗങ്ങളായ വത്സല രാജ് പിള്ള, വരുണ്‍ രാജ് പിള്ള, അരുണ്‍ രാജ് പിള്ള എന്നിവര്‍ പിള്ളയുടെ കുടുംബാംഗങ്ങളാണ്.
പിള്ളയുടെ മകന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.