ജോര്‍ജ്ജ് എം. തോമസിനെതിരായ ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി

മുക്കം: മിച്ചഭൂമി കൈവശം വെച്ചെന്ന് ആരോപണം നേരിടുന്ന തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം. തോമസ് കൂടുതല്‍ പ്രതിരോധത്തില്‍. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് മന്ത്രി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

കേസിന് കാലതാമസം വരാനിടയായ സാഹചര്യമാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാന്‍ മുഖ്യമന്ത്രിക്ക് എംഎല്‍എ കത്തു നല്‍കിയതായുള്ള വാര്‍ത്തയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

Top