പൊലീസില്‍ പരാതി കൊടുത്തതിന് പിന്നാലെ, പേടിച്ച് ഒളിച്ച എംഎല്‍എയെ പൊക്കി എന്‍സിപി!

മുംബൈ: ഒറ്റ രാത്രി കൊണ്ടാണ് മഹാരഷ്ട്രയില്‍ ബിജെപി അധികാരം പിടച്ചെടുത്തത്. കുറച്ച് നാളുകളായി മാഹാരാഷ്ട്രയില്‍ സിനിമയെ വെല്ലും കഥകളാണ് അരങ്ങേറുന്നത്. എന്നാല്‍ ബിജെപിയെ പിന്തുണച്ച് എന്‍സിപി നേതാവ് അജിത് പവാര്‍ ചെയ്തത് കൊടും ചതി ആയി പോയി. എന്നാല്‍ അജിത് പവാറിന്റെ തന്ത്രം അധികം നിലനിന്നില്ല. അജിത് പവാറിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നില്‍ രണ്ട് പേരെ കൂടി തിരികെയെത്തിച്ച് ശരദ് പവാര്‍ ക്യാംപ് തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണ്.

അതേസമയം ഇന്ന് രാവിലെ ശരദ് പവാര്‍ പാളയത്തിലേക്ക് തിരികെ എത്തിയ ഷഹപൂര്‍ എംഎല്‍എ ദൗലത്ത് ദറോഡയെ മൂന്ന് ദിവസം മുമ്പ് കാണാനില്ലായിരുന്നു. തുടര്‍ന്ന് എന്‍സിപി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പേടിച്ച് ഒളിച്ച എംഎല്‍എയെ മുംബൈയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍, അനില്‍ പാട്ടീല്‍ എംഎല്‍എയ്ക്ക് ഒപ്പമായിരുന്നു ദൗലത്തും ഉണ്ടായിരുന്നത്. എന്‍സിപി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് സോണിയ ദൂഹനും, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ധീരജ് ശര്‍മ്മയും നേതൃത്വം നല്‍കിയ സംഘമാണ് ഹരിയാനയില്‍ നിന്നും എംഎല്‍എമാരെ കണ്ടെത്തി തിരിച്ചെത്തിച്ചത്. ഇനി ഒരൊറ്റ എംഎല്‍എയാണ് അജിത് പവാറിനൊപ്പം ഉള്ളത്. നര്‍ഹരി സിര്‍വാല്‍ ആണിത്. ഇദ്ദേഹത്തെയും ഉടന്‍ തിരിച്ചെത്തിക്കുമെന്നാണ് എന്‍സിപി ക്യാംപ്.

അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബാലാണ് ഇന്ന് അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തത്.

Top