മലപ്പുറം: എംഎല്‍എ പി വി അന്‍വറിനെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എ അന്‍വറിനെ കാണാനില്ലെന്ന് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പൊലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീനാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും, ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.