എംഎല്‍എ പി കെ ശശി സിപിഎം വേദിയിലെത്തി; മന്ത്രി എ കെ ബാലനുമായി വേദി പങ്കിടും

പാലക്കാട്: ലൈംഗിക ആരോപണ വിധേയനായ സിപിഎം എംഎല്‍എ പി കെ ശശി സിപിഎം വേദിയിലെത്തി. തച്ചമ്ബാറയിലെ സിപിഎം പൊതു പരിപാടിയിലാണ് അദ്ദേഹം എത്തിയത്. ആരോപണ വിധേയന്‍ അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എ.കെ.ബാലനുമായി വേദി പങ്കിടുന്നത് വിവാദമായതിന് പിന്നാലെയാണ് പി.കെ ശശി പങ്കെടുക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി.

ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ.ശശിക്കും അന്വേഷണകമ്മീഷന്‍ അംഗം എ.കെ.ബാലനുമെതിരെ പാലക്കാട് മണ്ണാര്‍ക്കാട്ടും തച്ചമ്ബാറയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയിലെന്നായിരുന്നു പോസ്റ്ററിലെ പരിഹാസം.

‘നിങ്ങള്‍ക്കീ പാര്‍ട്ടിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന’ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗവും പോസ്റ്ററിലുണ്ട്. ശശിയ്ക്കെതിരെ പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെ, എംഎല്‍എ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നതിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ടെന്നാണ് സൂചനയായിരുന്നു പോസ്റ്ററുകള്‍.സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവര്‍ക്കുള്ള സ്വീകരണചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്.

Top