ഗുവാഹാട്ടി: നിയമസഭയിലെ പ്രസംഗം ഫേസ്ബുക്കില്‍ ലൈവായി സംപ്രേക്ഷണം ചെയ്ത അസം എംഎല്‍എയ്ക്ക് സസ്പെന്ഷന്.
എഐയുഡിഎഫ് എംഎല്‍എ അമിന്‍ ഉള് ഇസ്ലാമിനെ് സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി ബുധനാഴ്ച വരെ സസ്പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച സ്വകാര്യ ബില്ലവതരിപ്പിക്കുന്ന വേളയിലാണ് അമിന്‍ ഉള് ഇസ്ലാം തന്റെ പ്രസംഗം ഫേസ്ബുക്കിലൂടെ ലൈവായി നല്‍കിയത്.
നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. തന്റെ നടപടി തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നുവെന്ന് പറഞ്ഞ എംഎല്‍എ നിയമസഭാ സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.