എം എല്‍ എയുടെ വാട്ടര്‍ തീം പാര്‍ക്ക്; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്കിന്റെ നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട് സഹായം ചെയ്തതായി ആരോപിച്ച് ആണ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്.

മാര്‍ച്ചിനിടെ പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

Top