എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എല്‍ എ ഗാലക്‌സിയ്ക്ക് ഗംഭിര വിജയം

ന്ന് നടന്ന എം എല്‍ എസ്‌ മത്സരത്തില്‍ ഫിലാഡെല്‍ഫിയ യൂണിയനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എല്‍ എ ഗാലക്‌സി. ഇബ്രാഹിമോവിച് ആണ് രണ്ടു ഗോളും നേടിയത്.

മത്സരത്തിന്റെ 27-ാം മിനിട്ടില്‍ ഒരു ഹെഡറിലൂടെ ആയിരുന്നു ആദ്യ ഗോള്‍. പിന്നീട് പെനാള്‍ട്ടിയിലൂടെ സ്ലാട്ടാന്‍ തന്റെ രണ്ടാം ഗോളും നേടിയത്.

ഇതോടെ ലീഗില്‍ നാലു ഗോളുകളാണ് സ്ലാട്ടാന്‍ നേടിയത്. ഗാലക്‌സി ആറു മത്സരങ്ങളില്‍ അഞ്ചു വിജയിച്ച് കളിയില്‍ മികച്ച ഫോമിലാണ്.

Top