കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകക്ഷികള്‍ ഇടപെടേണ്ടെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: യു.ഡി.എഫ്. യോഗത്തിന് മുന്‍പ് ആര്‍.എസ്.പി.യുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. സെപ്റ്റംബര്‍ 6ന് രാവിലെ ഉഭയകക്ഷി ചര്‍ച്ചയും 3.30 ന് യു.ഡി.എഫ്. യോഗവും ചേരും. തെരഞ്ഞെടുപ്പിന് മുമ്പേ ചര്‍ച്ചകള്‍ വേണമെന്ന് ആര്‍.എസ്.പി. ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അത് അന്ന് നടന്നിരുന്നില്ലെന്ന് ഹസന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്നും ഹസന്‍ അറിയിച്ചു. ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഇടപ്പെടാറില്ല. കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല. പാര്‍ട്ടി പുനഃസംഘടനയുമായി പ്രശ്‌നങ്ങള്‍ക്ക് ബന്ധമില്ലെന്നും ഹസന്‍ പറഞ്ഞു.

 

Top