തിരുവനന്തപുരം: ഷുഹൈബ് കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്ത സിപിഎം നിലപാട് ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള നാടകമാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. കേസിലെ 11 പ്രതികളും സിപിഎം പ്രവര്ത്തകരായിരിക്കുന്പോള് നാലു പേര്‍ക്കെതിരെ നടപടിയെടുത്തത് പ്രഹസനമാണ്. ഷുഹൈബ് വധത്തിനെതിരെ കണ്ണൂരിലുണ്ടായ ജനരോഷത്തില്‍ നിന്നും തല്ക്കാലം തടിതപ്പാനാണ് സിപിഎം തയാറായതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്ന അതേ വേഗതയിലാണ് കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനായി മുഖ്യമന്ത്രി ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിന് തടസം നില്ക്കുന്നവര് തന്നെയാണ് പുറത്താക്കല്‍ നടപടിയെന്ന പ്രഹസനത്തിന് നേതൃത്വം നല്‍കുന്നതെന്നും ഹസന് കുറ്റപ്പെടുത്തി.