തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍.
പൊലീസ് തന്നെ സദാചാര പൊലീസ് ചമയുന്നു. ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണം. വിദ്യാര്‍ഥിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും ഹസന്‍ അറിയിച്ചു.