ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറിയെന്ന് എം.എം. ഹസന്‍

m.m-hassan

തിരുവനന്തപുരം: ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.

നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റ ആരോപണത്തില്‍ റവന്യൂ മന്ത്രിക്ക് എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ടെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നം സര്‍ക്കാര്‍ കുളമാക്കിയെന്നും ആരോഗ്യമന്ത്രിയെ പുറത്താക്കി വകുപ്പ് ഉടച്ചുവാര്‍ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Top