മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് എം.എം. ഹസന്‍

m.m-hassan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍.

സംസ്ഥാനത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളാണ്. അക്രമങ്ങള്‍ സിപിഐഎമ്മിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗം. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 17 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി

അക്രമം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അണികള്‍ക്ക് നിര്‍ദേശം നല്‍കണം. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹസന്‍ പറഞ്ഞു.

Top