ചാണ്ടിക്കെതിരേ മുഖ്യമന്ത്രിയുടെ മൗനം അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ഹസന്‍

mm-hassan

തിരുവനന്തപുരം :കായല്‍ കയ്യേറിയതിന് മന്ത്രി തോമസ് ചാണ്ടിക്കെതിരേ കര്‍ശന നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.

അഴിമതി നടത്തുന്നതും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതും ഒരുപോലെ കുറ്റകരമാണ്. എ.കെ. ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഉടനടി അദ്ദേഹത്തോട് രാജിവയ്ക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. പിന്‍ഗാമിയായി വന്ന തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സമ്പത്തിനെ ഭയപ്പെടുന്നതു കൊണ്ടാണോ എന്നും ഹസന്‍ വിമര്‍ശിച്ചു.

തോമസ് ചാണ്ടിക്കെതിരേ മുഖ്യമന്ത്രിയുടെ മൗനം അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് എം.എം.ഹസന്‍

Top