തിരുവനന്തപുരം: കേന്ദ്രത്തിന് എതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തിനെതിരെ വിമര്‍ശനവുമായി എം എം ഹസ്സന്‍. കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം എന്നാണ് എം എം ഹസ്സന്‍ വിശേഷിപ്പിച്ചത്. ഏഴ് വര്‍ഷമായി പിണറായി മുഖ്യമന്ത്രിയാണ്. ആദ്യമായാണ് ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ അലസത കാട്ടി. നികുതി കൃത്യമായി പിരിച്ചിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാകുമായിരുന്നുവെന്ന് പറഞ്ഞ ഹസ്സന്‍, പ്രതിപക്ഷത്തെ സമരത്തിന് ക്ഷണിച്ചത് കല്യാണത്തിന് വിളിക്കുന്നത് പോലെയാണെന്നും പരിഹസിച്ചു. സമരത്തിന് വരുന്നുണ്ടെങ്കില്‍ വരാം എന്നായിരുന്നു നിലപാട്. കേന്ദ്രത്തെ വിമര്‍ശിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശിക്കുന്നതെന്നും എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.