തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആര്.എം.പി നേതാക്കളുടെ വീട് അടിച്ചു തകര്‍ക്കുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാറുകള്‍ തല്ലിപ്പൊളിച്ച് തീവെയ്ക്കുകയും ചെയ്തിട്ടും അക്രമം തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും, അധികാരം ഉപയോഗിച്ച് സി.പി.എം അക്രമ പരമ്പരകള്‍ നടത്തുമ്പോള്‍ പൊലീസ് നിഷ്ക്രിയമാണെന്നും ഹസന് ആരോപിക്കുന്നു.
ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സി.പി.എം അക്രമം അപലപനീയമാണെന്നും, അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി അടിയന്തരമായി എടുക്കണമെന്നും എം.എം.ഹസന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് ഭരണത്തില്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും, കൊയിലാണ്ടിയില്‍ സി.പി.എമ്മും ആര്.എസ്.എസും അക്രമം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനജീവിതം ഉറപ്പുവരുത്താന്‍ തയ്യാറാകണമെന്നും, ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് സി.പി.എമ്മിന്േറതെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.