കെപിസിസി പട്ടിക മാറ്റം വരുത്തി പ്രസിദ്ധീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹസന്‍

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എം.ഹസന്‍.

ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഹസന്‍ പ്രതികരിച്ചു.

അതേസമയം കെപിസിസി പട്ടിക തര്‍ക്കത്തില്‍ പട്ടിക മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് എ,ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി.

ഇക്കാര്യം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. 282 പേരുടെ പട്ടികയ്ക്ക് പുറമേ ഹൈക്കമാന്‍ഡിന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചേര്‍ക്കാമെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.

Top