ഹാരിസണ്‍സ് മലയാളം കേസ് ; സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് എം.എം. ഹസ്സന്‍

mm-hassan

തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍. കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി.
സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി സര്‍ക്കാര്‍ ഭരണം നടത്തരുതെന്നും അന്തിമവിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ ഗുരുതരമായി ബാധിക്കുന്ന വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് സൂചന.

Top