തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരത്തിനെത്തിയ കെഎം ഷാജഹാനെ ജയിലിലടച്ചത് മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യം കാരണമാണെന്ന് തെളിഞ്ഞതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
സിഡിറ്റില്‍ നിന്ന് ഷാജഹാനെ പുറത്താക്കിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിക്കണമെന്ന് എംഎം ഹസന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് കെ.എം.ഷാജഹാനെ സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്.
48 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞെന്ന കാരണം ആരോപിച്ചായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. കേരള സര്‍വീസ് റൂള്‍സ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.