തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്കുള്ള ടിപി സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാത്തത് കോടതിയോടുള്ള അനാദരവാണ്. വിധി നടപ്പിലായില്ലെങ്കില്‍ സര്‍ക്കാരിനെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ഹസന്‍ പറഞ്ഞു.