സോളാര്‍ കേസ് ;രാഹുലുമായി ചര്‍ച്ച നടത്തി, എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന് എം.എം ഹസന്‍.

രാഹുലിന്റെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യും. എല്ലാ സാഹചര്യങ്ങളും ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും ഹസന്‍ വ്യക്തമാക്കി.

ഹസനെ കൂടാതെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സുധീരന്‍,വി.ഡി.സതീശന്‍ എന്നിവരും രാഹുലുമായി ചര്‍ച്ച നടത്തി.

എ.കെ.ആന്റണിയും മുകുള്‍ വാസ്‌നിക്കും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡല്‍ഹി കേരളാ ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.

Top