കന്യാസ്ത്രീകള്‍ നടത്തുന്ന ധാര്‍മ്മിക സമരത്തിന് കോണ്‍ഗ്രസിന്റെ സര്‍വ്വ പിന്തുണയുമുണ്ടെന്ന് എം.എം ഹസന്‍

തിരുവനന്തപുരം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന ധാര്‍മ്മിക സമരത്തിന് കോണ്‍ഗ്രസിന്റെ സര്‍വ്വ പിന്തുണയുമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍.

നീതി കിട്ടാത്തത് കൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് സമരത്തിന് ഇറങ്ങേണ്ടി വന്നത്, എന്നാല്‍, ഇരകളോടൊപ്പം എന്നു പറയുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യത്തില്‍ നടപടികള്‍ വൈകുന്നത് അതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീകള്‍ക്ക് പൊലീസിനെയോ സര്‍ക്കാരിനെയോ വിശ്വാസമില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലും പൊലീസ് അവരെ അറിയിക്കുന്നില്ല.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. അക്കാര്യത്തില്‍ പൊലീസാണ് നടപടി സ്വീകരിക്കേണ്ടത്. സമരത്തിന് പിന്തുണ അറിയിക്കാനും കന്യാസ്ത്രീകളുമായി സംസാരിക്കാനുമായി കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top