തോമസ് ചാണ്ടി സ്വയം രാജിവെച്ച് ഒഴിയണമായിരുന്നുവെന്ന് എം.എം.ലോറന്‍സ്

കൊച്ചി: തോമസ് ചാണ്ടി സ്വയം രാജിവെച്ച് ഒഴിയണമായിരുന്നുവെന്ന് സിപിഐഎം നേതാവ് എം.എം.ലോറന്‍സ്.

സിപിഐയുടെ നിലപാടുകള്‍ പറയേണ്ടത് എല്‍ഡിഎഫിലാണ്, പരസ്യമായിട്ടല്ലെന്നും ലോറന്‍സ് തുറന്നടിച്ചു.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഒരുനിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ല. ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞിരുന്നു.

ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തില്‍, കയ്യേറ്റം തെളിയിക്കാന്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു. യാത്ര വെല്ലുവിളികള്‍ക്കുള്ള വേദിയല്ലെന്നു പ്രസംഗത്തില്‍ കാനം സൂചിപ്പിക്കുകയും ചെയ്തു. ഇത്തരം വേദിയിലെ വെല്ലുവിളിയുടെ ഔചിത്യം തോമസ് ചാണ്ടി തീരുമാനിക്കുമെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കില്ലെന്നും കാനം പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Top