തിരുവനന്തപുരം : വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍ ഇനിയുമുണ്ടെന്ന് മന്ത്രി എം.എം മണി.
പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഈ സര്‍ക്കാര്‍ ഇതു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്, പൂര്‍ത്തിയാക്കാത്തപദ്ധതികളുടെ പേരില്‍ കോടികളാണ് പാഴായതെന്നും മന്ത്രി അറിയിച്ചു.
പദ്ധതികള്‍ പൂര്‍ത്തിയാക്കാതിരുന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ പരാജയമാണ്. ഇവയെല്ലാം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഇടതു സര്‍ക്കാര്‍ ആരംഭിച്ചുവെന്നും എം.എം മണി വ്യക്തമാക്കി.