ആലപ്പുഴ: വൈദ്യുതി മന്ത്രി എം.എം. മണിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഇന്നലെ രാത്രിയാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഇതേ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് ഐസിയുവിലും പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.