തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെതിരെ വീണ്ടും വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. കോണ്‍ഗ്രസ്സ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കയാണ്. കോണ്‍ഗ്രസ്സുമായി കൂടണമെന്ന് ചില ഇടതുപക്ഷക്കാര്‍ പറയുന്നുണ്ടെങ്കില്‍ അത് വങ്കത്തരമാണെന്നും മണി പറഞ്ഞു.
ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും റിക്രൂട്ട് ഏജന്‍സിയായി കോണ്‍ഗ്രസ്സ് മാറികൊണ്ടിരിക്കയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ എന്നാണ് ബി.ജെ.പിയിലേക്ക് മാറുകയെന്ന് പറയാനാവില്ലെന്നും മന്ത്രി അറിയിച്ചു.
സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം കേട്ടിട്ടുള്ളത് കോണ്‍ഗ്രസ്സുകാരാണെന്നും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്നുമുള്ള മണിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു.