ഐക്യ മുന്നണി അശ്ലീല മുന്നണി ; കോണ്‍ഗ്രസ്സ് നേതൃത്വത്തെ പരിഹസിച്ച് എംഎം മണി

കോട്ടയം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്.

ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കിയിട്ടുണ്ടെന്നാണ് എംഎം മണിയുടെ പരിഹാസം.

ഐക്യ മുന്നണി അശ്ലീല മുന്നണിയായെന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

Top