തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.ഐ.യ്ക്ക് താക്കീതുമായി മന്ത്രി എം.എം. മണി രംഗത്ത്.
ഇടതു മുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുത്. ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും എം.എം. മണി പറഞ്ഞു.
മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് പ്രത്യേക അജണ്ടയോടെയാണെന്നും എം.എം. മണി ആരോപിച്ചു.