തിരുവനന്തപുരം: സി.പി.ഐ വിഴുപ്പുപാണ്ടം തന്നെയെന്ന് എം.എം.മണി. എല്‍ഡിഎഫിനൊപ്പം നില്‍ക്കാതെ മറ്റൊരു മുന്നണി പോലെയാണ് സിപിഐ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് റവന്യൂവകുപ്പ് പല നടപടികളും സ്വീകരിക്കുന്നതെന്നും ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസ്സിനെ സഹായിക്കാനാണെന്നും എം.എം.മണി ആരോപിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറത്തെ പാര്‍ട്ടി സമ്മേളന വേദിയില്‍ വച്ചാണ് സിപിഐ വിഴുപ്പുപാണ്ടമാണെന്നും സിപിഎം അത് ചുമക്കുകയാണെന്നും വ്യക്തമാക്കി സിപിഐയെ മോശമായി ചിത്രീകരിച്ച് മണി രംഗത്തുവന്നിരുന്നത്.