തൊടുപുഴ: കൈയേറ്റക്കാരുടെ മിശിഹ എന്ന സി.പി.ഐ നല്‍കിയ സ്ഥാനം സന്തോഷപൂര്‍വം സ്വീകരിക്കുന്നെന്ന് മന്ത്രി എം.എം. മണി.
താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവനാണ്, സി.പി.ഐ ജില്ല സെക്രട്ടറി ശിവരാമന്‍ പണം വാങ്ങിയെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മാപ്പും പറയില്ല ഒരു കോപ്പും പറയില്ലന്നും മണി വ്യക്തമാക്കി.
ജോയിസ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ഇനിയും പറയും. ജില്ലയില്‍ മുന്നണി ബന്ധം വേണോ വേണ്ടയോ എന്ന് സി.പി.ഐ തീരുമാനിക്കട്ടെ. ഞങ്ങളും അത്തരം നിലപാടെടുത്താല്‍ എന്താകും സ്ഥിതിയെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശിവരാമന്‍ കാര്യങ്ങള്‍ അറിയാതെയാണ് സംസാരിക്കുന്നതെന്നും മണി കൂട്ടിച്ചേര്‍ത്തു.